കർഷകർക്ക് ആവിശ്യമുള്ളതെല്ലാം ഒരുക്കി ആറളം ഫാമിന്റെ തണൽ മിനി സൂപ്പർ മാർക്കറ്റിനോടനുബന്ധിച്ച് ഞാറ്റുവേല ചന്ത ജൂൺ 23 മുതൽ .

ഇരിട്ടി : കർഷകർക്ക് ആവിശ്യമുള്ള വിത്തുമുതൽ വിപണി വരെ എല്ലാം ഒരു കുടക്കീഴിൽ. കേരളത്തിന്റെ കാർഷിക മേഖലയ്ക്കു വരദാനമായ തിരുവാതിര ഞാറ്റുവേലയോടാനുബന്ധിച്ച് ആറളം ഫാമിന്റെ നേതൃത്വത്തിൽ ഇരിട്ടി ബ്ലോക്ക്‌ ഓഫീസിനു സമീപമുള്ള തണൽ മിനി സൂപ്പർ മാർക്കറ്റിൽ ജൂൺ 23 മുതൽ ഞാറ്റുവേല ചന്ത ആരംഭിക്കുന്നു. ആറളം ഫാർമിൽ ലഭ്യമായ അത്യുല്പാദന ശേഷിയുള്ള വിവിധയിനം നടീൽ വസ്തുക്കൾ, ഉദ്യാന സസ്യങ്ങൾ, ഇൻഡോർ പ്ലാന്റുകൾ, ഹാങ്ങിഗ് പ്ലാന്റുകൾ, ആറളം ഫാമിലെയും മറ്റു പൊതുമേഖല സ്ഥാപനങ്ങളുടെയും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ, അടുക്കളത്തോട്ടം നിർമ്മിക്കുന്നതിനുള്ള വിവിധ ഉത്പാദനപാധികളും, ചെറു യന്ത്രങ്ങളും സൂപ്പർ മാർക്കറ്റിൽ ലഭ്യമാണ്. അത്യുൽപ്പാദന ശേഷിയുള്ള വിവിധയിനം ജാതിഗ്രാഫ്റ്റുകൾ, കമുക് , തെങ്ങ് എന്നിവയുടെ വിവിധ ഇനം തൈകൾ , സ്വദേശിയും വിദേശ ഇനത്തിൽ പെട്ടതുമായ ഫലവൃക്ഷങ്ങളും സ്റ്റാളിൽ ലഭിയ്ക്കും.