ഗെയിം കളിച്ച്‌ പണം നഷ്ടമായ വിഷമത്തില്‍ യുവാവ് തൂങ്ങിമരിച്ചു.

പാലക്കാട്:മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച്‌ പണം നഷ്ടമായ വിഷമത്തില്‍ യുവാവ് തൂങ്ങിമരിച്ചു. നാട്ടുകല്‍ അത്തിക്കോട് പണിക്കര്‍കളം ഷണ്മുഖന്റെ മകന്‍ സജിത്തിനെയാണ് (22) ബുധനാഴ്ച കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഓണ്‍ലൈനായി ഗെയിം കളിച്ച്‌ സജിത്തിന്റെ അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് 40,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം വീട്ടിലറിഞ്ഞാലുള്ള ആശങ്കയും ഭയവും കൊണ്ടായിരിക്കാം ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ കൊഴിഞ്ഞാമ്പാറ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.