ചരിത്രത്തിൽ ഇന്ന് നവംബർ 15

ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപീകൃതമായിട്ട് 20 വര്‍ഷം

ഝാര്‍ഖണ്ഡ്

ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്, ഝാര്‍ഖണ്ഡ് .2000 നവംബര്‍ 15-നാണ് ഈ സംസ്ഥാനം രൂപികൃതമായത്, നേരത്തെ ബീഹാറിന്റെ ഭാഗമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഝാര്‍ഖണ്ഡ് രൂപീകരിച്ചത്.റാഞ്ചിയാണ് തലസ്ഥാനം. ബീഹാര്‍, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ഒറീസ്സ എന്നിവയാണ് ഝാര്‍ഖണ്ഡിന്റെ അതിര്‍ത്തി സംസ്ഥാനങ്ങള്‍. ജാംഷെഡ്പൂര്‍, ബൊക്കാറോ, സിന്ദ്രി, ധന്‍ബാദ് എന്നിവയാണ് ഝാര്‍ഖണ്ഡിലെ പ്രധാന വ്യാവസായികനഗരങ്ങള്‍.സസ്യ ജന്തു വിഭവങ്ങളാല്‍ സമ്പുഷ്ടമായ ഝാര്‍ഖണ്ഡ് സംസ്ഥാനത്തെ ‘വനങ്ങളുടെ നാട്’ എന്ന് വിളിക്കുന്നു. 79,714 ചതുരശ്ര കിലോമീറ്ററാണ് ജാര്‍ഖണ്ഡിന്റെ വിസ്തീര്‍ണം  

തലയ്ക്കൽ ചന്തു

തലക്കൽ ചന്തുവിനെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയിട്ട് 218 വർഷം

പഴശ്ശിരാജയുടെ കുറിച്ച്യപ്പടയുടെ പടത്തലവനായിരുന്നു തലക്കൽ ചന്തു. വയനാടൻ കാടുകളിൽ ബ്രിട്ടിഷ്‌ പട്ടാളവുമായിട്ടുള്ള ഒളിപ്പോരുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്
പനമരം  യുദ്ധമായിരുന്നു ചന്തു നേതൃത്വം നൽകിയ പ്രധാന യുദ്ധം
. ബ്രിട്ടിഷുകാരുടെ പനമരം കോട്ട നൂറിൽപരം കുറിച്ച്യ പോരാളികളുമായി തലക്കൽ ചന്തുവിന്റെയും എടച്ചേന കുങ്കന്റെയും നേതൃത്വത്തിൽ ഉള്ള സൈന്യം  വളഞ്ഞു.  ക്യാപ്റ്റൻ  ദിക്കെൻസണും ലെഫ്റ്റനന്റ് മാക്സ്‌വെല്ലും ഉൾപ്പെടയുള്ള ധാരാളം ബ്രിട്ടിഷുകാർ കൊല്ലപ്പെട്ടു. മൂന്നു വർഷത്തിനു ശേഷം 1805 നവംബർ 15-ന്‌ ചന്തു ബ്രിട്ടിഷുകാരുടെ പിടിയിൽപ്പെട്ടു. ബ്രിട്ടിഷ്‌ സൈന്യം അദ്ദേഹത്തെ തൂക്കിലേറ്റി. ചന്തുവിന്റെ മരണം സംഭവിച്ച് 207 വർഷങ്ങൾക്ക് ശേഷമാണ് വയനാട്ടിലെ പനമരം കോട്ടയിലെ കോളിമരത്തിനു  സമീപം സ്മാരകം സ്ഥാപിച്ചത് .