ചെറിയ പെരുന്നാളിന് യുഎഇയിൽ ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചു.

ചെറിയ പെരുന്നാളിന് യുഎഇയിൽ ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 30 മുതൽ മെയ് എട്ട് വരെയാണ് അവധി . ചെറിയ പെരുന്നാളിന് സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ 30 മുതൽ മെയ് ആറ് വരെ അവധി നൽകുന്നതിന് യുഎഇ ക്യാബിനറ്റ് നേരത്തെ അം​ഗീകാരം നൽകിയിരുന്നു.

സർക്കാർ ജീവനക്കാർക്ക് വാരാന്ത്യ അവധിക്ക് ശേഷം മെയ് 9-നാണ് പ്രവൃത്തി ദിവസം തുടങ്ങുക. റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിയാണ് ഉണ്ടായിരിക്കുകയെന്ന് മാനവവിഭവ ശേഷി സ്വദേശി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.