തെങ്ങിന്‍തൈ വിതരണം

പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഉല്‍പ്പാദിപ്പിച്ച ടിxഡി സങ്കരയിനം തെങ്ങിന്‍ തൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ഒരു റേഷന്‍ കാര്‍ഡിന് രണ്ട് എണ്ണമാണ് ലഭിക്കുക. താല്‍പര്യമുള്ളവര്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, പേരും വിലാസവുമെഴുതിയ പോസ്റ്റ് കാര്‍ഡ് എന്നിവ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മെയ് 21നകം പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0467 2260632.