തോണി മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു.

കുറുമാത്തൂർ പുഴയിൽ തോണി മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു.തൃശൂർ കുന്നംകുളം സ്വദേശി ഇർഫാൻ(21) ആണ് മരിച്ചത്.

മംഗളൂരു യേനപ്പോയ മെഡി.കോളേജ് വിദ്യാർത്ഥിയായ ഇർഫാൻ കുറുമാത്തൂരിൽ സഹപാഠിയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം.

അപകടത്തിൽപ്പെട്ട മറ്റു മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി.