ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി പിടിയിൽ

റാഞ്ചി ∙ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ അബ്ദുല്‍ മജീദ് കുട്ടി ജാര്‍ഖണ്ഡില്‍ പിടിയില്‍.ജാർഖണ്ഡിലെ ജംഷഡ്പുരിൽനിന്ന് ഗുജറാത്ത് എടിഎസാണ് പ്രതിയെ പിടികൂടിയത് .

1997 ലെ റിപ്പബ്ലിക് ദിനത്തിൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഫോടനം നടത്താനായി സ്ഫോടക വസ്തുക്കളും ആയുധങ്ങളും കടത്തിയ കേസിലാണ് അറസ്റ്റ്.

പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെയും ദാവൂദ് ഇബ്രാഹിമിന്റെയും നിർദേശ പ്രകാരമായിരുന്നു ആയുധക്കടത്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസ് എടുത്ത് 23 വർഷത്തിനു ശേഷമാണ് അബ്ദുൽ മജീദ് കുട്ടിയെ പിടികൂടാൻ സാധിച്ചത്. കേസിലെ മറ്റു പ്രതികളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.