ചരിത്രത്തിൽ ഇന്ന് നവംബർ 7

ദേശീയ കാന്‍സര്‍ ബോധവല്‍ക്കണ ദിനം

ഇന്ന് ദേശീയ കാന്‍സര്‍ ബോധവല്‍ക്കണ ദിനം. നേരത്തെ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്താല്‍ ഭേദമാക്കാവുന്നതാണ് കാന്‍സര്‍ എന്ന സന്ദേശവുമായാണ് ബോധവല്‍ക്കരണ ദിനം ആചരിക്കുന്നത്.കാന്‍സര്‍ പ്രതിരോധത്തെക്കുറിച്ചും രോഗം നേരത്തേ കണ്ടെത്തുന്നതിനെക്കുറിച്ചും അവബോധം ഉണർത്തുകയാണ് ‘ദേശീയ കാന്‍സര്‍ ബോധവല്‍ക്കരണ ദിനം’ പ്രശസ്ത ശാസ്ത്രജ്ഞനായ മാഡം ക്യൂറിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് രാജ്യം  നവംബര്‍ 7 ന് ദേശീയ കാന്‍സര്‍ ബോധവല്‍ക്കരണ ദിനം ആചരിക്കുന്നു. റേഡിയം, പോളോണിയം എന്നിവ കണ്ടെത്തിയതിനും കാന്‍സറിനെതിരായ പോരാട്ടത്തില്‍ അവര്‍ നല്‍കിയ വലിയ സംഭാവനയ്ക്കും ക്യൂറി ഓര്‍മ്മിക്കപ്പെടുന്നു. അവരുടെ  പ്രവര്‍ത്തനത്തിലൂടെ  കാന്‍സര്‍ ചികിത്സയ്ക്കായി ന്യൂക്ലിയര്‍ എനര്‍ജിയും റേഡിയോ തെറാപ്പിയും വികസിപ്പിക്കുന്നതിലേക്ക് നയിച്ചു.രാജ്യത്ത് കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനായി 1975 ല്‍ ദേശീയ കാന്‍സര്‍ നിയന്ത്രണ പരിപാടി ആരംഭിച്ചു.

സി.വി രാമൻ്റെ  ജന്മദിനം

സി.വി രാമൻ

ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞൻ സി.വി രാമൻ്റെ 138 ആം 
ജന്മദിനമാണ് ഇന്ന്.. 1888 നവംബര്‍ ഏഴിന്‌ തമിഴ്‌നാട്ടിലെ  തിരുച്ചിറപ്പള്ളിയില്‍ ചന്ദ്രശേഖര അയ്യരുടെയും പാര്‍വതിയമ്മാളിന്‍റെയും മകനായി രാമന്‍ ജനിച്ചു.ചന്ദ്രശേഖര വെങ്കിട്ട രാമൻ എന്നാണ് പൂർണ്ണ നാമം രാമൻ പ്രഭാവം  എന്ന കണ്ടെത്തലിന്‌ 1930-ൽ ഭൗതികശാസ്ത്രത്തിൽ  നോബൽ സമ്മാനം ലഭിച്ചു.. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനും ,നോബല്‍ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യന്‍ ഭൗതിക ശാസ്ത്രജ്ഞനുമാണ്  സി.വി. രാമന്‍.
1954 ൽ രാജ്യം ഭാരതരത്നം നല്‍കി ആദരിച്ചു. . 1970 നവംബര്‍ 21നാണ് അദ്ദേഹം മരിച്ചത്