ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം

മുംബൈ :നഷ്ടത്തിൽനിന്നുയർന്ന് ഓഹരി സൂചികകൾ. സെൻസെക്സ് 113 പോയന്റ് ഉയർന്ന് 43,941ലും നിഫ്റ്റി 33 പോയന്റ് നേട്ടത്തിൽ 12,892ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 707 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 271 ഓഹരികൾ നഷ്ടത്തിലുമാണ്. 52 ഓഹരികൾക്ക് മാറ്റമില്ല.

എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ കമ്പനി, ടാറ്റ സ്റ്റീൽ, യുപിഎൽ ബജാജ് ഓട്ടോ, ഗ്രാസിം, എൽആൻഡ്ടി, സിപ്ല, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ്, തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

ബജാജ് ഫിനാൻസ്, ബിപിസിഎൽ, ടെക് മഹീന്ദ്ര, ഐഒസി, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ്, ഇൻഡസിൻഡ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഇൻഫോസിസ്, മാരുതി സുസുകി, ഒഎൻജിസി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.