പ്രചാരണത്തിനിടെ വാഹനം അപകടത്തിൽപെട്ടു; വീണ ജോർജിന് പരിക്ക്

പത്തനംതിട്ട: ആറന്‍മുള നിയമസഭ മണ്ഡലം എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ പ്രചരണ വാഹനം അപകടത്തില്‍ പെട്ടു. പത്തനംതിട്ട റിങ് റോഡില്‍ വച്ച് എതിരെ വന്ന വാഹനം പ്രചരണ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. വീണയേയും. ഡ്രൈവറേയും പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു