ബിജെപി സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു.


ന്യൂഡൽഹി:കേരളത്തിലെ ബിജെപി സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രണ്ടിടത്തുനിന്ന് മൽസരിക്കും. മഞ്ചേശ്വരത്തുനിന്നും കോന്നിയിൽനിന്നുമാകും മൽസരിക്കുക. മെട്രോമാൻ ഇ.ശ്രീധരൻ പാലക്കാട്ടുനിന്നും ജനവിധി തേടും. സുരേഷ് ഗോപി എംപി തൃശൂരിൽനിന്നും മൽസരിക്കും.

അതേസമയം സുരേഷ് ഗോപി എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.ന്യൂമോണിയ ബാധയെ തുടർന്ന് ആണ് അദ്ദേഹം ആശുപത്രിയിലായത്.തിരുവനന്തപുരത്ത് നടൻ കൃഷ്ണകുമാർ മത്സരിക്കും.വട്ടിയൂർക്കാവ് വി വി രാജേഷ് ആണ് മത്സരിക്കുന്നത്.കാട്ടാക്കടയിൽ പി കെ കൃഷ്ണദാസും കാഞ്ഞിരപ്പള്ളിയിൽ അൽഫോൻസ് കണ്ണന്താനം. ഇരിങ്ങാലക്കുടയിൽ ജേക്കബ് തോമസും ധർമ്മടത്ത് സി കെ പത്മനാഭനും മത്സരിക്കും. കഴക്കൂട്ടത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിൽ 115 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കുന്ന കേന്ദ്രതിരഞ്ഞെടുപ്പു സമിതി യോഗം ശനിയാഴ്ച രാത്രി യോഗം ചേർന്നിരുന്നു.