ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടി.

കോട്ടയം: ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടി. കോട്ടയം ഉഴവൂര്‍ ചേറ്റുകുളം സ്വദേശി ഭാരതി(82) ആണ് കൊല്ലപ്പെട്ടത്.

കിണറ്റില്‍ ചാടിയ ഭര്‍ത്താവ് രാമന്‍കുട്ടിയെ(85) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഭാര്യയെ വാക്കത്തികൊണ്ട് വെട്ടിയതെന്നാണ് സൂചന.