മീഡിയ വണ്ണിന്റെ വിലക്ക് തുടരും ; ഇടക്കാല ഉത്തരവില്ല

കൊച്ചി : മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്കിനെതിരെ ഹർജിയിൽ ഇടക്കാല ഉത്തരവ് നൽകാതെ സംസ്ഥാന ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി പറയാൻ മാറ്റി. സുരക്ഷ കാരണങ്ങൾ മുൻനിർത്തി കേന്ദ്ര വാർത്തവിനിമയ മന്ത്രാലയത്തിന്റെ വിലക്ക് ശരിവെച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ മീഡിയ വൺ ഡിവിഷൻ ബെഞ്ചി സമീപിക്കുകയായിരുന്നു.

ഹർജി വാദം പൂർത്തിയായതിന് ശേഷം ഇടക്കാല ഉത്തരവ് നൽകാതെ കോടതി വിധി പറയാൻ മാറ്റുകയായിരുന്നു. ജെസ്റ്റിസ് എസ് മണികുമാറും ജെസ്റ്റിസ് ഷാജി പി ചാലിയുമാണ് കേസ് പരിഗണിച്ചത്.