രാജ്യത്ത് റബ്ബർവില എട്ടുവർഷത്തെ ഏറ്റവും ഉയർന്നനിലയിൽ.

ആലപ്പുഴ: രാജ്യത്ത് റബ്ബർവില എട്ടുവർഷത്തെ ഏറ്റവും ഉയർന്നനിലയിൽ. ബുധനാഴ്ച ആർ.എസ്.എസ്.-4 ഇനത്തിന്റെ വില കിലോയ്ക്ക് 178.50 രൂപയാണ്. 2013 ജൂലായിൽ 196 രൂപ വരെ വിലയെത്തിയശേഷം വില താഴേക്കുപോകുകയായിരുന്നു. ഇതിനുശേഷം ആദ്യമായാണു വില ഇത്രയും ഉയരുന്നത്.
സർക്കാർ 170 രൂപ തറവില പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കർഷകർക്ക് ആത്മവിശ്വാസം വർധിച്ചതാണ് ഇതിനുകാരണം. ഇപ്പോഴത്തെ സ്ഥിതിയിൽ വിപണി വിലസ്ഥിരതയിൽ തുടരുമെന്നാണു പ്രതീക്ഷിക്കുന്നത്. റബ്ബർപ്പാലിനും 180 രൂപയോളം വിലയുണ്ട്. ഇപ്പോൾ പാൽ വിൽക്കുന്നവരുടെ എണ്ണവും കൂടുകയാണ്. വിവിധ കാരണങ്ങളാൽ ഇറക്കുമതി കുറഞ്ഞതും നാട്ടിലെ വിലകൂടാൻ കാരണമായി.