രാത്രികാല സര്‍വീസ് മുടക്കം; നടപടി സ്വീകരിക്കും

രാത്രികാലങ്ങളില്‍ ബസ് സര്‍വീസുകള്‍ ഒഴിവാക്കുന്നത് യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അനുവദിച്ച ടൈംഷീറ്റ് പ്രകാരം സര്‍വീസ് നടത്തണമെന്ന് ആര്‍ ടി ഒ അറിയിച്ചു. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കും.