ലക്ഷദ്വീപിൽഏർപ്പെടുത്തിയ പുതിയ പരിഷ്കാരങ്ങൾ ഇന്നുമുതൽ നിലവിൽ വരും

കവരത്തി: ലക്ഷദ്വീപ് യാത്രയുമായി ബന്ധപ്പെടുത്തി അഡ്മിനിസ്ട്രേറ്റർ ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ ഇന്നുമുതൽ നിലവിൽ വരും. എഡിഎമ്മിന്റെ മുൻകൂർ അനുമതിയുളളവർക്ക് മാത്രമേ ദ്വീപിലേക്ക് പ്രവേശനമുളളൂ.

കോവിഡ് പശ്ചാത്തലം മുൻനിർത്തിയാണ് ദ്വീപിലേക്കുളള സന്ദർശകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഓരോ ദ്വീപിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതിയുണ്ടെങ്കിൽ ദ്വീപ് സന്ദർശിക്കാൻ കഴിയുമായിരുന്നു. ഇന്നുമുതൽ അത് സാധ്യമല്ല. എഡിഎമ്മിന്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ സന്ദർശകർക്ക് പ്രവേശനം ഉണ്ടാകുകയുളളൂ