ലെവല്‍ക്രോസ് അടച്ചിടും

തലശ്ശേരി – എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള 234-ാം നമ്പര്‍ ലെവല്‍ക്രോസ് ഏപ്രില്‍ 22 വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ 29 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

പള്ളിച്ചാല്‍ – കാവിന്‍മുനമ്പ് റോഡില്‍ കണ്ണപുരം – പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 254-ാം നമ്പര്‍ ലെവല്‍ക്രോസ് ഏപ്രില്‍ 22 വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ ഏപ്രില്‍ 23 ന് വൈകിട്ട് ആറ് മണി വരെയും കൊവ്വപ്പുറം -കുന്നനങ്ങാട് റോഡില്‍ കണ്ണപുരം – പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 255-ാം നമ്പര്‍ ലെവല്‍ക്രോസ് ഏപ്രില്‍ 23 വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതല്‍ ഏപ്രില്‍ 24 ന് വൈകിട്ട് ആറ് മണി വരെയും അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു