വനിതാ ഡോക്‌ടര്‍ 14-ാം നിലയില്‍ നിന്നും ചാടി മരിച്ചനിലയില്‍.

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്‌ടര്‍ ഫ്‌ളാറ്റിന്റെ 14-ാം നിലയില്‍ നിന്നും ചാടി മരിച്ചനിലയില്‍.

ആത്മഹത്യയാണെന്നാണ്‌ സൂചന. പത്തനംതിട്ട കോയിപ്പുറം, പുല്ലാട്‌, കുളത്തുമ്മാട്ടക്കല്‍ ബെതേസ്‌ദോ വീട്ടില്‍ ജോര്‍ജ്‌ എബ്രഹാമിന്റെ മകള്‍ രേഷ്‌മ ആന്‍ എബ്രഹാം (27) ആണ്‌ മരിച്ചത്‌. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ റെസിഡന്റ്‌ ഡോക്‌ടറാണ്‌ മരിച്ച രേഷ്‌മ. ഇന്നലെ ഉച്ചയ്‌ക്ക്‌ മൂന്നിന്‌ താമസസ്‌ഥലമായ ചിറ്റൂരിലെ അസറ്റ്‌ ഹോം ഫ്‌ളാറ്റിന്റെ 14-ാം നിലയില്‍ നിന്നും ചാടുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു.