വൈക്കത്ത് ആറ്റിൽ ചാടിയ രണ്ടു യുവതികൾക്കായുള്ള തിരച്ചിൽ പുനഃരാരംഭിച്ചു.

കോട്ടയം:വൈക്കത്ത് മുറിഞ്ഞ പുഴ പാലത്തിൽ നിന്ന് ആറ്റിൽ ചാടിയ രണ്ടു യുവതികൾക്കായുള്ള തിരച്ചിൽ പുനഃരാരംഭിച്ചു. ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു ഇവർ പുഴയിൽ ചാടിയത്.

രാത്രി ഏറെ നേരം തിരച്ചിൽ നടത്തിയിട്ടും ഇന്നലെ ഇരുവരെയും കണ്ടെത്താനായിരുന്നില്ല. കൊല്ലം ചടയമംഗലത്ത് നിന്ന് കാണാതായ യുവതികളാണ് ഇവരെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. യുവതിയുടേത് എന്ന് കരുതുന്ന ചെരുപ്പ് ഇന്നലെ പാലത്തിനു മുകളിൽ നിന്ന് തിരിച്ചറിഞ്ഞിരുന്നു.

പാലത്തിന് സമീപം താമസിക്കുന്നവരാണ് യുവതികൾ ആറ്റിൽ ചാടിയെന്ന വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവ് കാരണം രാത്രി വൈകി തിരച്ചിൽ നിർത്തിവെച്ചു