സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പാറ്റൂർ സ്വദേശികളായ തോമസ് (55) മകൾ ജോസി തോമസ് (21) എന്നിവരാണ് ആണ് മരിച്ചത്. ആലപ്പുഴ പടനിലത്ത് വെച്ചാണ് അപകടമുണ്ടായത്. കുടിവെള്ളവുമായി വരികയായിരുന്ന ലോറി, സ്കൂട്ടറിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായതെന്നാണ് വിവരം.