10, 11, 12 ക്ലാസ് വിദ്യാർത്ഥികൾ നാളെ മുതല്‍ സ്കൂളിലേക്ക്.

സംസ്ഥാനത്തെ 10, 11, 12 ക്ലാസ് വിദ്യാർത്ഥികൾ നാളെ മുതല്‍ തിരികെ സ്കൂളിലേക്ക്. പൊതുപരീക്ഷ കണക്കിലെടുത്താണ് രാവിലെ മുതല്‍ വൈകുന്നേരം വരെ ക്ലാസുകൾ പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചിരുന്നു. അതേസമയം 1 മുതല്‍ 9 വരെയുള്ള പ്രവര്‍ത്തനത്തിന് പ്രത്യേകമാര്‍ഗരേഖ നാളെ പുറത്തിറക്കുംപൊതു പരീക്ഷക്ക് മുന്‍പ് എല്ലാ പാഠഭാഗങ്ങളും പഠിപ്പിച്ചു തീര്‍ക്കുക, റിവിഷന്‍ പൂര്‍ത്തിയാക്കുക, പ്രാക്ടിക്കലുകള്‍ നല്‍കുക എന്നിവക്കാണ് മുന്‍ഗണന നല്‍കുന്നത്. ഫോക്കസ് ഏരിയക്ക് പുറത്തു നിന്നുള്ള ചോദ്യങ്ങള്‍ വന്നാലും പ്രയാസം കൂടാതെ ഉത്തരമെഴുതാന്‍കുട്ടികളെ പരിശീലിപ്പിക്കും. 14ാം തീയതിമുതലാണ് 1 മുതല്‍ 9 വരെയുള്ള ക്ലാസുകൾ ആരംഭിക്കുന്നത്. 7 ആം തീയതി മുതല്‍ 12 വരെ ഓൺലൈൻ അധ്യയനം തുടരും.