വിരമിക്കൽ പ്രായത്തിന് ശേഷം 2 ജീവനക്കാർക്ക് തുടരാനാവില്ല; തുറന്ന കോടതി ഉത്തരവ് തിരുത്തി ഹൈക്കോടതി
കൊച്ചി: ഹൈക്കോടതിയിലെ 2 ജീവനക്കാർക്ക് വിരമിക്കൽ പ്രായത്തിന് ശേഷവും സർവീസിൽ തുടരാൻ അനുവാദമില്ല. ഇത് സംബന്ധിച്ച് തുറന്ന കോടതിയിൽ നൽകിയ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തിരുത്തി. പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
ജോയിന്‍റ് രജിസ്ട്രാർ വിജയകുമാരിയമ്മ, ഡഫേദാർ സജീവ് കുമാർ എന്നിവർക്ക് ഡിസംബർ 31ന് ശേഷം സർവീസിൽ തുടരാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിരമിച്ച ശേഷവും ശമ്പളവും ആനുകൂല്യങ്ങളും പറ്റാതെ സർവീസിൽ തുടരാമെന്ന് ഇന്നലെ ഇവർ തുറന്ന കോടതിയിൽ വ്യക്തമാക്കിയിരുന്നു.