ബിനീഷ് കോടിയേരിയുടെ നാലു സുഹൃത്തുക്കൾക്ക് ഇഡിയുടെ നോട്ടീസ്
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ ബിനാമികളെന്ന് സംശയിക്കുന്ന നാല് പേർക്ക് ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്)യുടെ നോട്ടീസ്. കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ്, അനിക്കുട്ടൻ, അരുൺ, റഷീദ് എന്നിവർക്കാണ് ഇ.ഡി. നോട്ടീസ് അയച്ചത്.
ചോദ്യംചെയ്യാനായി നവംബർ 18-ന് ബെംഗളൂരു ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. ബിനീഷ് കോടിയേരിയുമായി വൻതോതിൽ സാമ്പത്തിക ഇടപാട് നടത്തിയെന്ന് കണ്ടെത്തിയ ബിനീഷിന്റെ നാല് സുഹൃത്തുക്കൾക്കാണ് ഇഡി ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്.