ഡബിൾചിൻ ഒഴിവാക്കാന്‍ ചികിത്സ നടത്തി; 59കാരിയുടെ ശരീരത്തിൽ പല്ലിയുടെ പോലെ പാടുകൾ
ലണ്ടന്‍: ഇരട്ടത്താടി അഥവാ ഡബിള്‍ ചിന് പലർക്കും ഉള്ള ഒന്നാണ്. ചില ആളുകൾ ഇരട്ട താടി ഒഴിവാക്കാൻ ചികിത്സ തേടുകയും ചെയ്യുന്നു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ബ്യൂട്ടീഷ്യൻ വഴി ഇരട്ടത്താടി ഒഴിവാക്കാന്‍ ശ്രമിച്ച് പെട്ടുപോയ 59കാരിയുടെ വാര്‍ത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
യുകെയിലാണ് സംഭവം. 59കാരിയായ ജെയ്ന്‍ ബോമാന്‍ എന്ന സ്ത്രീക്കാണ് ഡബിൾ ചിൻ ഒഴിവാക്കാനുള്ള ചികിത്സയ്ക്ക് ശേഷം പല്ലിയുടെ ശരീരത്തിന് സമാനമായ പാടുകൾ രൂപപ്പെട്ടത്. ഇരട്ടത്താടി ഒഴിവാക്കാന്‍ ചര്‍മ്മം മുറുക്കാനുള്ള ഫൈബ്രോപ്ലാസ്റ്റ് പ്ലാസ്മ എന്ന ശസ്ത്രക്രിയയല്ലാത്ത ചികിത്സയ്ക്കാണ് ജെയ്ന്‍ ബോമാന്‍ വിധേയയായത്.