സംസ്ഥാനത്ത് എൽഡിഎഫ് തരംഗം
തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എൽഡിഎഫ് മുന്നേറ്റം.കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് ആണ് മുന്നേറുന്നത്.
അതേസമയം മുനിസിപ്പാലിറ്റികളിൽ ഒപ്പത്തിനൊപ്പം ഉള്ള പോരാട്ടമാണ് നടക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിന് പിന്നിലായി എൻഡിഎയാണ് രണ്ടാമതെത്തിയത്. യുഡിഎഫ് തകർന്നടിഞ്ഞു.
നാല് കോർപ്പറേഷനുകളിൽ എൽഡിഎഫ് മുന്നേറുന്നു.
രണ്ടിടത്ത് യുഡിഎഫ് മുന്നേറുന്നു.
ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് 10 യുഡിഎഫ് നാല്.
ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് 100 യുഡിഎഫ് 51 എൻഡിഎ 1
ഗ്രാമ പഞ്ചായത്തുകളിൽ എൽഡിഎഫ് 446 യുഡിഎഫ് 354 എൻഡിഎ 31
മുനിസിപ്പാലിറ്റികളിൽ എൽഡിഎഫ് 37 യുഡിഎഫ് 39 എൻഡിഎ 3
പാലായിൽ കരുത്തു തെളിയിച്ച് ജോസ് വിഭാഗം. പാലാ നഗരസഭയിൽ എൽഡിഎഫിന് നേട്ടം.
കിഴക്കമ്പലം പഞ്ചായത്തും കടന്ന് ട്വൻറി20 മുന്നേറുന്നു. ഐക്കരനാട് പഞ്ചായത്തിലും ട്വൻറി20 ലീഡ് നേടി.
കൊച്ചി കോർപ്പറേഷനിലും കോഴിക്കോടും യുഡിഎഫ് മേയർ സ്ഥാനാർഥികൾ തോറ്റു.
തൃശ്ശൂരിൽ മേയർ സ്ഥാനാർഥിയായിരുന്ന ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ തോറ്റു.
പെരിയ കല്യോട്ട യുഡിഎഫിന് വിജയം. എൽഡിഎഫിൽ നിന്ന് സീറ്റ് പിടിച്ചെടുത്തു.
കണ്ണൂർ കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു.
വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർത്ഥിയും അക്കൗണ്ട് തുറന്നു.