തക്കാളിപ്പനിക്ക് എതിരെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം
ഡൽഹി: രാജ്യത്ത് കുട്ടികളിൽ 82 ലധികം ‘തക്കാളിപ്പനി’ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
കൈ, കാൽ, വായ് രോഗങ്ങളുടെ (എച്ച്എഫ്എംഡി) വകഭേദമായി കാണപ്പെടുന്ന ഈ രോഗം പ്രധാനമായും 10 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് കാണപ്പെടുന്നത്. എന്നാൽ മുതിർന്നവരിലും ഇത് സംഭവിക്കാം, രോഗത്തിന്റെ ലക്ഷണങ്ങൾ, പാർശ്വഫലങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണമെന്നും കേന്ദ്രം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.