ഇന്‍സ്റ്റഗ്രാം ‘നോട്ട് ഇന്‍ട്രസ്റ്റഡ്’ ബട്ടന്റെ പണിപ്പുരയില്‍

ഇൻസ്റ്റാഗ്രാമിന്‍റെ എക്സ്പ്ലോർ വിഭാഗത്തിലെ പോസ്റ്റുകൾക്കായി നോട്ട് ഇന്‍ട്രസ്റ്റഡ് മാര്‍ക്ക് അടയാളപ്പെടുത്താൻ അനുവദിക്കുന്ന ഒരു ഫീച്ചർ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡെവലപ്പര്‍മാര്‍. നോട്ട് ഇന്‍ട്രസ്റ്റഡ് മാര്‍ക്ക് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ ഉടന്‍ തന്നെ അപ്രത്യക്ഷമാവും. ഇൻസ്റ്റഗ്രാം പിന്നീട് സമാനമായ ഉള്ളടക്കം കാണിക്കില്ല.

ഇതിനുപുറമെ, 30 ദിവസം വരെ സജസ്റ്റഡ് പോസ്റ്റുകൾ കാണിക്കാതിരിക്കാനുള്ള സ്നൂസ് ഓപ്ഷനും ഉണ്ട്. ടൈംലൈനിൽ നിന്ന് സജസ്റ്റഡ് പോസ്റ്റുകൾ മറയ്ക്കാൻ എക്സ് ഐക്കൺ അവതരിപ്പിക്കാനും ഇൻസ്റ്റാഗ്രാമിന് പദ്ധതിയുണ്ട്.

അടിക്കുറിപ്പുകളിലെ കീവേഡുകൾ, ഇമോജികൾ, വാക്യങ്ങള്‍, ഹാഷ്ടാഗുകൾ എന്നിവയെ അടിസ്ഥാനമാക്കി പോസ്റ്റുകൾ ഫില്‍റ്റര്‍ ചെയ്യുന്നതിനുള്ള ജോലികളും നടക്കുന്നുണ്ട്.