മൂന്ന് ദിവസം നീണ്ട വിശ്രമത്തിലേക്ക് പ്രവേശിച്ച് ഓഹരി വിപണി
മുംബൈ: ആഭ്യന്തര ഓഹരി വിപണി മൂന്ന് ദിവസം നീണ്ട അവധിയിലേക്ക് പ്രവേശിച്ചു. ദുർബലമായ ആഗോള സൂചനകൾക്കിടയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നു. ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിൽ ഓഹരി വിപണി അവധിയായിരിക്കും. ബുധനാഴ്ചയും വിപണി അവധിയായിരിക്കും.
ദീപാവലി, ദീപാവലി ബലിപ്രതിപ്രദ, ലക്ഷ്മി പൂജ എന്നിവയോടനുബന്ധിച്ചാണ് അവധി. ശനിയും ഞായറും ഈ ആഴ്ചത്തെ അവധി ദിവസങ്ങളാണെങ്കിൽ ഒക്ടോബർ 24ന് ദീപാവലിയുടെ അവധിയാണ്. ലക്ഷ്മി പൂജാ ദിവസവും വിപണിക്ക് അവധിയാണ്. ദീപാവലി ബലിപ്രദിപ്രദ ഉത്സവ ദിനമായ ഒക്ടോബർ 26നും അവധിയാണ്. അതേസമയം, ദീപാവലി ദിനത്തിൽ ഒരു മണിക്കൂർ മുഹൂർത്ത വ്യാപാരത്തിനായി വിപണി തുറക്കും.