ഇന്ത്യയിൽ പലർക്കും ട്വിറ്ററിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഇന്ത്യയിൽ പലർക്കും ലഭ്യമല്ല. വെബ്സൈറ്റിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന പരാതിയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
‘എന്തോ കുഴപ്പം സംഭവിച്ചു, വിഷമിക്കേണ്ട – ദയവായി വീണ്ടും ശ്രമിക്കുക’ എന്നാണ് വെബ്സൈറ്റിൽ ലോഗിൻ ചെയ്യുമ്പോൾ കാണിക്കുന്നത്. ട്വിറ്ററിലെ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പലരുടെയും ട്വിറ്റർ അക്കൗണ്ടുകൾ അപ്രത്യക്ഷമായത്.
പിരിച്ചുവിടലിന്‍റെ ഭാഗമായി എല്ലാ ഓഫീസുകളും താൽക്കാലികമായി അടച്ചു. ഓഫീസിൽ വരേണ്ടന്നും പിരിച്ചുവിട്ട ജീവനക്കാരുടെ വിശദാംശങ്ങൾ ഇ-മെയിൽ വഴി അറിയിക്കാമെന്നും കമ്പനി ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശതകോടീശ്വരനായ എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം, ധാരാളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പറഞ്ഞിരുന്നു. കമ്പനിയിൽ നിന്ന് പിരിച്ചുവിടേണ്ടവരുടെ പട്ടിക സമർപ്പിക്കാൻ മസ്ക് ടീം മാനേജർമാർക്ക് നിർദ്ദേശം നൽകി.