നടത്തത്തിനിടയിൽ മരുഭൂമിയിൽ ഒറ്റപ്പെട്ടു! 84കാരന് രക്ഷകനായത് വളർത്തുനായ
വളർത്തുനായ്ക്കൾ ഉടമസ്ഥരോട് പുലർത്തുന്ന സ്നേഹത്തെക്കുറിച്ച് എല്ലാവർക്കും അറിയാം. ഉടമസ്ഥനെ സ്നേഹിക്കുന്നതിൽ നായ്ക്കളോളം വരില്ല മറ്റൊരു മൃഗവുമെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഈ സംഭവം.
84 വയസ്സുള്ള ഒരു മനുഷ്യന്‍റെ കഥയാണിത്. നടത്തത്തിനിടയിൽ,വഴി തെറ്റി മരുഭൂമിയിൽ ഒറ്റപ്പെട്ട അദ്ദേഹത്തിന് തുണയായത് വളർത്തുനായ. ഉടമസ്ഥനടുത്തേക്ക് പൊലീസിനെ നയിച്ചാണ് നായ രക്ഷകനായത്.
നവംബർ 27നാണ് മെക്സിക്കോയിലെ മൊക്ടെസുമ സ്വദേശിയായ 84കാരൻ ഗ്രിഗോറിയോ റൊമേറോ വീട്ടിൽ നിന്ന് നടക്കാനിറങ്ങിയത്. 3,4 ദിവസത്തിനുള്ളിൽ ഗ്രാമങ്ങളെല്ലാം സന്ദർശിച്ച് വീട്ടിൽ തിരിച്ചെത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. നാല് ദിവസം കഴിഞ്ഞിട്ടും മടങ്ങി വരാതായതോടെ വീട്ടുകാർ ആശങ്കയിലായി. ഓർമ്മക്കുറവുള്ള അദ്ദേഹത്തിന് എന്തെങ്കിലും അപകടം സംഭവിച്ചോ എന്നുള്ള സംശയം മൂലം അവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.