രാജ്യത്ത് വലിയ ശതമാനം ജനങ്ങളുടെയും താമസം ചേരിയില്‍; ഏറ്റവും കുറവ് കേരളത്തില്‍

രാജ്യത്ത് ഏറ്റവും കുറവ് ചേരി നിവാസികളുള്ള സംസ്ഥാനമായി കേരളം. രാജ്യസഭയിൽ എ.എ റഹീം എം.പി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ 45,471 പേരാണ് ഇത്തരത്തിലുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ചേരി നിവാസികളുള്ളത്. മഹാരാഷ്ട്രയിലെ ചേരികളിൽ 25 ലക്ഷത്തോളം കുടുംബങ്ങളാണ് താമസിക്കുന്നത്.

2011 ലെ സെൻസസ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ 1.39 കോടി കുടുംബങ്ങളാണ് 1,08,227 ചേരികളിലായി താമസിക്കുന്നത്. പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലും ധാരാളം ചേരി നിവാസികൾ ഉണ്ട്. തലസ്ഥാന നഗരമായ ഡൽഹിയിൽ മാത്രം 1617239 പേരാണ് ചേരികളിലായി താമസിക്കുന്നത്.