കുവൈത്തിൽ വിദേശികൾക്കു ചികിത്സാ ചെലവേറും; ഫീസ് വർധിപ്പിച്ച് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: ആരോഗ്യ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിച്ചതോടെ കുവൈത്തിൽ വിദേശികളുടെ ചികിത്സാ ചെലവ് കൂടും. നിലവിലെ ‍2 ദിനാറിനു (539 രൂപ) പുറമെ മരുന്നുകൾക്കായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 5 ദിനാറും (1347 രൂപ) ആശുപത്രികളിൽ 10 ദിനാറും (2695) അധികം നൽകണമെന്നാണ് പുതുക്കിയ നിയമം.

ഇൻഷ്വറൻസ് എടുത്തിട്ടുള്ളവരും ഈ തുക നൽകേണ്ടിവരും. മരുന്നുകളുടെ ദുരുപയോഗം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, മെഡിക്കൽ സെന്‍ററുകൾ, ആശുപത്രികൾ, അത്യാഹിത വിഭാഗങ്ങൾ, ഔട്ട്പേഷ്യന്‍റ് ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ ഇന്നലെ മുതൽ നിയമം പ്രാബല്യത്തിൽ വന്നു.