ഇ.പിയും പി.ജയരാജനും തമ്മില്‍ കൂടിക്കാഴ്ച; വേദിയായത് ലീഗ് നേതാവിൻ്റെ വീട്

കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങൾക്കിടെ പി ജയരാജനും എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും കൂടിക്കാഴ്ച നടത്തി. പാനൂർ കടവത്തൂരിലെ മുസ്ലീം ലീഗ് നേതാവ് പൊട്ടൻകണ്ടി അബ്ദുള്ളയുടെ വീട്ടിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. അബ്ദുള്ളയുടെ മകന്‍റെ വിവാഹത്തിനായി എത്തിയതായിരുന്നു ഇരുവരും. പി ജയരാജൻ ആരോപണം ഉന്നയിച്ച വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ട ശനിയാഴ്ച തന്നെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചനകൾ.

വിവാദത്തിന് ശേഷം ഇ പി ജയരാജൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ മാധ്യമങ്ങളെ കണ്ട പി ജയരാജൻ ആരോപണങ്ങൾ നിഷേധിച്ചിട്ടുമില്ല. പാർട്ടി പ്രവർത്തകർക്ക് ഉണ്ടായ ജീർണതയെക്കുറിച്ച് പാർട്ടി വേദികളിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു.