ഇ.പിക്കെതിരെ അന്വേഷണം വേണോ എന്ന് സംസ്ഥാന കമ്മിറ്റിക്ക് തീരുമാനിക്കാം: കേന്ദ്ര നേതാക്കൾ

ന്യൂഡല്‍ഹി: ഇടത് മുന്നണി കൺവീനർ ഇ.പി ജയരാജനെതിരെയുള്ള ആരോപണത്തിൽ അന്വേഷണം വേണോ എന്ന് സംസ്ഥാന കമ്മിറ്റിക്ക് തീരുമാനമെടുക്കാമെന്ന് സി.പി.എം കേന്ദ്ര നേതാക്കൾ. ഇ.പി.ജയരാജൻ കേന്ദ്രകമ്മിറ്റി അംഗമാണെങ്കിലും പി.ബി ഇപ്പോൾ അന്വേഷണത്തിന് അനുമതി നൽകേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്.

സംസ്ഥാന സമിതിയിൽ ഇ.പി ജയരാജനെതിരെ ആരോപണങ്ങൾ ഉയർന്നതായി മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിശദീകരണം ആവശ്യപ്പെട്ട കേന്ദ്ര നേതാക്കളെ സംസ്ഥാന ഘടകം അറിയിച്ചു. എതിർപ്പ് രേഖാമൂലം ലഭിക്കുമ്പോൾ അന്വേഷിക്കാനും ധാരണയായി. നടപടി ആവശ്യമെങ്കിൽ മാത്രം വിഷയം കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യും.