ലോട്ടറി വ്യാപാരിയുടെ സത്യസന്ധത, ലക്ഷാധിപതിയായി യുവാവ്; ബാബുവിന് ലഭിക്കുന്നത് 70 ലക്ഷം

പാലാ : ലോട്ടറിതൊഴിലാളിയുടെ സത്യസന്ധതായിൽ ലക്ഷാധിപതിയായി യുവാവ്. ഉഴവൂർ പുഴോട്ടു തെക്കേ പുത്തൻപുരയിൽ വി.കെ ബാബുവാണ് കഴിഞ്ഞ ദിവസം നറുക്കെടുത്ത നിർമ്മൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപക്ക് അർഹനായത്.

ശ്രീശങ്കര ലോട്ടറി ഏജന്റ് പ്രമോദിനെ വിളിച്ച് 12 ടിക്കറ്റ് ബാബു ആവശ്യപ്പെട്ടു. തിരഞ്ഞെടുത്ത ടിക്കറ്റുകൾ ഉടമ മാറ്റിവെക്കുകയും ചെയ്തു. വൈകിട്ട് ഫലം വന്നപ്പോൾ 12 ടിക്കറ്റുകളിലൊന്നിനായിരുന്നു ഒന്നാം സമ്മാനം.

ഒരു നിമിഷംകൊണ്ട് ജീവിതം മാറിമറിയാനുള്ള അവസരം ലോട്ടറി ഏജന്റിനുണ്ടായിരുന്നു. എന്നാലും അർഹതപ്പെട്ട കൈകളിൽ തന്നെ പണം എത്തണമെന്നാഗ്രഹിച്ച പ്രമോദ് അഭിനന്ദനമർഹിക്കുന്നു. സമ്മാനം ലഭിച്ച വിവരം പ്രമോദ് ബാബുവിനെ വിളിച്ചറിയിക്കുകയും, ഇരുവരും ടിക്കറ്റ് ബാങ്ക് ശാഖയിൽ എത്തിക്കുകയും ചെയ്തു.