കൊടൈക്കനാലിൽ വനത്തിൽ കാണാതായ മലയാളികൾക്കായി അന്വേഷണം തുടരുന്നു

കൊച്ചി: കൊടൈക്കനാലിൽ നിന്ന് കാണാതായ ഈരാറ്റുപേട്ട സ്വദേശികൾക്കായി തിരച്ചിൽ തുടരുന്നു. അൽത്താഫ് (23), ഹാഫിസ് ബഷീർ (23) എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കൊടൈക്കനാലിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു ഇരുവരും. തിങ്കളാഴ്ചയാണ് ഇവർ കൊടൈക്കനാലിലേക്ക് പോയത്.

അൽത്താഫിനെയും ഹാഫിസിനെയും ചൊവ്വാഴ്ചയാണ് പ്രദേശത്തെ പൂണ്ടി വനത്തിൽ നിന്ന് കാണാതായത്. പൊലീസും ഈരാറ്റുപേട്ടയിൽ നിന്നുള്ള സംഘവും കാട്ടിൽ തെരച്ചിൽ നടത്തുകയാണ്. ഈരാറ്റുപേട്ട പൊലീസും കൊടൈക്കനാലിൽ എത്തിയിട്ടുണ്ട്. സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തു. അഞ്ച് പേരും ചൊവ്വാഴ്ച കാട്ടിലേക്ക് പോയെന്നും തിരിച്ചെത്തിയപ്പോൾ രണ്ട് പേർക്ക് വഴി തെറ്റിപ്പോയെന്നും ഇവരുടെ മൊഴിയിൽ പറയുന്നു.