ടൈപ്പോഗ്രാഫിയിൽ ചിത്രങ്ങൾ വരച്ച് വിസ്മയിപ്പിക്കുന്ന അഫ്ന

തിരൂരങ്ങാടി: ടൈപ്പോഗ്രാഫി പോർട്രെയിറ്റിലൂടെ മികവ് തെളിയിക്കുകയാണ് അഫ്ന എന്ന ഡിഗ്രി വിദ്യാർത്ഥിനി. ചെറുമുക്ക് കോഴിക്കാട്ടിൽ അബ്ദുൾ റഷീദിന്‍റെയും പി.അസ്മുന്നിസയുടെയും മകളാണ് അഫ്ന.

രാഷ്ട്രപിതാവിന്റെ നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത് പ്രസ്ഥാനം, ഉപ്പുസത്യാഗ്രഹം, ക്വിറ്റ് ഇന്ത്യ സമരം, ലോകമഹായുദ്ധം, ചമ്പാരൻ സമരം, ഖേദസമരം തുടങ്ങിയ ചരിത്ര മുഹൂർത്തങ്ങളെയെല്ലാം വെറും 50 മിനിറ്റുകൾക്കുള്ളിൽ ടൈപ്പോഗ്രഫിയിലൂടെ ക്യാൻവാസിലേക്ക് പകർത്തി ശ്രദ്ധയാകർഷിക്കുന്ന അഫ്ന ആദ്യമായാണ് ചിത്രങ്ങൾ വരക്കുന്നതിനായി ഈ മേഖല തിരഞ്ഞെടുക്കുന്നത്.

കുണ്ടൂർ പിഎംഎസ്ടി കോളേജിലെ അവസാന വർഷ ബിഎ സോഷ്യോളജി വിദ്യാർത്ഥിനിയാണ് അഫ്ന.