നാവികസേനയിൽ അഗ്നിവീർ; അപേക്ഷ ക്ഷണിച്ചു

നാവികസേനയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്‌ അപേക്ഷ ക്ഷണിച്ചു. സീനിയർ സെക്കൻഡറി റിക്രൂട്ട്‌സ്‌ വിഭാഗത്തിൽ 1365, മെട്രിക്‌ റിക്രൂട്ട്‌സിൽ 100 ഒഴിവുകൾ ആണ് ഉള്ളത്‌. രണ്ടും പ്രത്യേക വിജ്ഞാപനങ്ങളാണ്‌. ഇരു വിഭാഗത്തിലും 293 ഒഴിവ്‌ വനിതകൾക്ക്‌. അപേക്ഷകർ അവിവാഹിതർ ആയിരിക്കണം.

നിയമനം 4 വർഷത്തേക്ക്‌. 2023 നവംബർ ബാച്ചിലേക്കാണ്‌ പ്രവേശനം. മെട്രിക് റിക്രൂട്ട്‌സിന്‌ പത്താം ക്ലാസ്‌ വിജയവും, സെക്കൻഡറി റിക്രൂട്ട്‌സിന്‌ പ്ലസ്‌ ടു വിജയവുമാണ്‌ യോഗ്യത. പ്രായം: 17 1/2 – 21. ഓൺലൈൻ എഴുത്ത് പരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, വൈദ്യ പരിശോധന എന്നിവയുണ്ടാവും.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ പരിശീലനം ഒഡിഷയിലെ ഐ എൻ എസ്‌ ചിൽക്കയിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15. വിശദ വിവരങ്ങൾക്ക്‌ www.joinindiannavy.gov.in സന്ദർശിക്കുക.