Latestപോസിറ്റീവ് സ്റ്റോറി

ലഹരിക്കെതിരെ ഓട്ടോഡ്രൈവറുടെ ഒറ്റയാൾ പോരാട്ടം

കൂത്താട്ടുകുളം: ലഹരി വിരുദ്ധ സന്ദേശങ്ങൾ കാൽനടയായി എത്തിച്ചു നൽകി ഒറ്റയാൾ പോരാട്ടം നടത്തുകയാണ് ഒരു ഓട്ടോ ഡ്രൈവർ. മുവാറ്റുപുഴ വാഴപ്പിള്ളി സ്വദേശി എം. ജെ ഷാജിയാണ് ലഹരിക്കടിമപ്പെട്ട് ജീവിതമില്ലാതായവരുടെ പ്രതീകമായ മനുഷ്യകോലവും ചുമന്ന് വേറിട്ട പ്രതിഷേധം നടത്തുന്നത്.

ജില്ലകൾ തോറും സഞ്ചാരിച്ച് കുട്ടികളിലും, യുവാക്കളിലും ലഹരിവിരുദ്ധ സന്ദേശങ്ങളെത്തിക്കുകയാണ് ഈ അൻപത്തിമൂന്നുകാരൻ.സ്കൂളുകളും, കോളേജുകളും കേന്ദ്രീകരിച്ച് എറണാകുളം ജില്ലയിലെ യാത്ര പൂർത്തിയായി.

തൃശൂർ, കോട്ടയം ജില്ലകൾ കടന്ന് നവംബർ 4 തിരുവനന്തപുരത്ത് ഷാജിയുടെ യാത്ര അവസാനിക്കും. മുവാറ്റുപുഴ. പി. ഒ. സി. ജംഗ്ഷനിലാണ് അദ്ദേഹം ഓട്ടോ ഓടിക്കുന്നത്.