ഭാരത് ജോഡോയാത്ര 100 ദിനങ്ങൾ പിന്നിടുന്നു; ഇന്ന് രാജസ്ഥാനിലെ ദൗസയിൽ
ജയ്പുർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര 100 ദിനങ്ങൾ പിന്നിടുന്നു. രാജസ്ഥാനിലെ ജയ്പൂരിനടുത്തുള്ള ദൗസയിലാണ് ഇപ്പോൾ യാത്ര. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച പദയാത്ര തമിഴ്നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് രാജസ്ഥാനിലെത്തിയത്. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ഇന്നത്തെ യാത്രയിൽ പങ്കെടുക്കും.
“കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ഭാരത് ജോഡോ യാത്ര ഗുണം ചെയ്യും. ജനങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം, അത് വിജയിക്കുകയും ചെയ്തു. രാജസ്ഥാനിലേക്ക് പ്രവേശിച്ച ഭാരത് ജോഡോ യാത്രയുടെ വിജയത്തിനായി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയാണ്,” കെസി വേണുഗോപാൽ പറഞ്ഞു.