ഭാര്യയെ കാറിടിപ്പിച്ച സിനിമ നിർമ്മാതാവ് കമൽ കിഷോർ മിശ്രയ്ക്കെതിരെ കേസ്

മുംബൈ: ഭാര്യയുടെ ദേഹത്തേക്ക് കാര്‍ കയറ്റാന്‍ ശ്രമിച്ചതിന് നിർമ്മാതാവ് കമൽ കിഷോർ മിശ്രയ്ക്കെതിരെ കേസെടുത്തു. മറ്റൊരു സ്ത്രീയോടൊപ്പം വാഹനത്തിൽ പോകുന്നത് ഭാര്യ കണ്ടതിനെ തുടർന്നാണ് നിർമ്മാതാവ് ഭാര്യയെ ഇടിച്ചതെന്നാണ് പരാതി.

ഒക്ടോബർ 19ന് അന്ധേരിയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്‍റെ പാർക്കിംഗ് ഏരിയയിൽ നടന്ന സംഭവത്തിൽ നിർമ്മാതാവിന്‍റെ ഭാര്യയ്ക്ക് പരിക്കേറ്റിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

‘ദെഹതി ഡിസ്കോ’ എന്ന ഹിന്ദി ചിത്രത്തിന്‍റെ നിർമ്മാതാവാണ് മിശ്ര. ഭർത്താവിനെ അന്വേഷിച്ച് പുറത്തിറങ്ങിയപ്പോൾ പാർക്കിംഗ് ഏരിയയിൽ വച്ച് മറ്റൊരു സ്ത്രീയോടൊപ്പം കാറിൽ വച്ച് ഭർത്താവിനെ കണ്ടതായും ചോദ്യം ചെയ്യാൻ ചെന്നപ്പോൾ കാർ മുന്നോട്ടെടുത്ത് ഇടിക്കുകയായിരുന്നുവെന്നും നിർമ്മാതാവിന്‍റെ ഭാര്യ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.