റോളർ സ്കേറ്റിംഗിലെ കുട്ടിതാരം; വിസ്മയിപ്പിച്ച് ഖിദാഷ് ഖാൻ

അങ്ങാടിപ്പുറം: ചെറുപ്രായത്തിൽ തന്നെ റോളർസ്കേറ്റിംഗിൽ തന്‍റെ കഴിവ് തെളിയിച്ചിരിക്കുകയാണ് പുത്തനങ്ങാടിയിലെ ഖിദാഷ് ഖാൻ. ജില്ലാ റോളർസ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ച രണ്ട് ഇനങ്ങളിലും സ്വർണം നേടിയാണ് ഈ അഞ്ചുവയസുകാരൻ സ്ഥാനതല മത്സരങ്ങളിലേക്ക് യോഗ്യത നേടിയത്.

കഴിഞ്ഞ വർഷം ജില്ലാതല റോളർ സ്കേറ്റിംഗ് ഇവന്‍റിന്‍റെ ആദ്യ മത്സരത്തിൽ വെള്ളി മെഡലുകൾ നേടിയ ഖിദാഷ് ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥി എന്ന നിലയിലും ശ്രദ്ധയാകർഷിച്ചിരുന്നു.

പെരിന്തൽമണ്ണ ടൊർണാഡോ റോളർ സ്കേറ്റിംഗ് ക്ലബ്ബിലാണ് ഖിദാഷിന്റെ പരിശീലനം. രാമപുരം നിഷാദ് നെല്ലിശ്ശേരി, അതുൽ എന്നിവരാണ് കുട്ടിക്ക് വേണ്ട പരിശീലനം നൽകുന്നത്. ഉറുദു അധ്യാപകനും, നോവലിസ്റ്റുമായ ഫിറോസ്ഖാൻ പുത്തനങ്ങാടിയുടെയും, പി.ടി.എം. യു.പി. സ്കൂൾ അധ്യാപിക ഫാത്തിമത് സഹ്നയുടെയും മൂത്തമകനാണ് ഖിദാഷ് ഖാൻ.