കുട്ടികളെയടക്കം മന്ത്രവാദത്തിന് ഉപയോഗിച്ചു; സ്ത്രീ കസ്റ്റഡിയില്‍
പത്തനംതിട്ട: കുട്ടികളെയടക്കം മന്ത്രവാദത്തിന് ഉപയോഗിക്കുന്ന മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രത്തിലേക്ക് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്. മലയാലപ്പുഴ പുതിയപാട് വാസന്തി മഠത്തിലേക്ക് ആണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ഡിവൈഎഫ്ഐ, കോണ്‍ഗ്രസ്, ബിജെപി പ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. ദേവകി എന്ന സ്ത്രീയാണ് ഇവിടെ പൂജകൾ നടത്തുന്നത്. ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തു.
ഈ സ്ഥലത്തെക്കുറിച്ച് മുമ്പും നിരവധി പരാതികൾ ഉണ്ടായിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. കുട്ടികളെ ഉൾപ്പടെ മന്ത്രവാദത്തിന് ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.