കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മനീഷ് തിവാരിയും മത്സരിച്ചേക്കുമെന്ന് സൂചന
ന്യൂദല്‍ഹി: എം.പി മനീഷ് തിവാരിയും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജി-23 അംഗമായിരുന്നു മനീഷ് തിവാരി. ഇതോടെ ജി-23യില്‍ നിന്നും മത്സരിക്കുന്ന രണ്ടാമത്തെയാളാകും മനീഷ്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരിക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ ദിഗ്‌വിജയ് സിങ് എത്തിയിരുന്നു. ജി-23 നേതാക്കളില്‍ പൃഥ്വിരാജ് ചവാന്‍, ഭൂപീന്ദര്‍ ഹൂഡ, മനീഷ് തിവാരി എന്നിവരുള്‍പ്പെടെ ചിലര്‍ ആനന്ദ് ശര്‍മയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട് ഉണ്ട്.