കോവിഡ് മഹാമാരി ആഗോള ആയുർദൈർഘ്യത്തിൽ ഇടിവുണ്ടാക്കിയെന്ന് പഠനം

യു.കെ: കോവിഡ് -19 ആയുർദൈർഘ്യത്തിൽ ഇടിവിന് കാരണമാവുകയും കഴിഞ്ഞ 70 വർഷത്തിനിടെ ആഗോള മരണനിരക്കിൽ അഭൂതപൂർവമായ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്തുവെന്ന് പഠനം. യുകെയിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെയും ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോഗ്രാഫിക് റിസർച്ചിലെയും ഗവേഷകർ യൂറോപ്പിലെ 29 രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റയും ചിലി, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ഡാറ്റയും ഉപയോഗിച്ചാണ് പഠനം നടത്തിയത്.

നേച്ചർ ഹ്യൂമൻ ബിഹേവിയർ ജേണലിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ, 2021 ലെ ആയുർദൈർഘ്യം 29 രാജ്യങ്ങളിലും പ്രതീക്ഷിച്ചതിലും കുറവാണെന്നും പകർച്ചവ്യാധിക്ക് മുമ്പുള്ള പ്രവണതകൾ തുടരുകയാണെന്നും കണ്ടെത്തി. എന്നാൽ, കോവിഡ് -19 ന്‍റെ അളവും വ്യാപ്തിയും, മരണനിരക്കിൽ, ഫ്ലൂ പോലുള്ള രോഗത്തേക്കാൾ വലിയ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന വാദത്തെ ആശയക്കുഴപ്പത്തിലാക്കി. ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിൽ മാനവരാശിയെ തുടർച്ചയായി വേട്ടയാടിയ ഫ്ലൂ പകർച്ചവ്യാധികളിൽ നിന്നുണ്ടായ ആയുർദൈർഘ്യ നഷ്ടം കോവിഡ് മഹാമാരി മൂലം ഉണ്ടായ ആയുർദൈർഘ്യ നഷ്ടത്തെക്കാൾ വളരെ ചെറുതും വ്യാപനം കുറഞ്ഞതുമാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.