മാൻഡോസ് ചുഴലിക്കാറ്റ് ഒമാനെ നേരിട്ട് ബാധിക്കില്ല
മസ്കത്ത് : തമിഴ്നാട്ടിൽ നാശം വിതച്ച മാൻഡോസ് ചുഴലിക്കാറ്റ് ഒമാനെ നേരിട്ട് ബാധിക്കില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. അറബിക്കടലിലൂടെ തെക്കുകിഴക്കൻ ദിശയിലാണ് ചുഴലിക്കാറ്റ് നീങ്ങുന്നതെന്ന് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.
ഇത് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് വലിയ സ്വാധീനം ചെലുത്തുകയും ഒമാനെ നേരിട്ട് ബാധിക്കാതിരിക്കുകയും ചെയ്യും. നിലവിൽ അറബിക്കടലിലെ തിരമാലകൾ രണ്ട് മീറ്റർ ഉയരത്തിലാണ് കാണപ്പെടുന്നത്. ഡിസംബർ 16 നും 18 നും ഇടയിൽ ഇത് ക്രമേണ തീവ്രമാകാനും മൂന്ന് മീറ്ററിലധികം ഉയരാനും സാധ്യതയുണ്ട്.