വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കൾ ശില്പങ്ങളായി; ശ്രദ്ധയാകർഷിച്ച് പാർക്ക്
മൂന്നാർ: ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്,കുപ്പികൾ എന്നിവക്കെല്ലാം പുനർജ്ജന്മം.ആനകൾ, കാട്ടുപോത്ത്, മാൻ,തീവണ്ടികൾ എന്നിങ്ങനെ ആരെയും അത്ഭുതപെടുത്തുന്ന ശില്പങ്ങളായാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ വീണ്ടും ജനിച്ചത്. മൂന്നാറിലെ അപ് സൈക്കിൾ പാർക്കിൽ ടൺ കണക്കിന് പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കപ്പെട്ട ശില്പങ്ങൾ ആളുകളുടെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.
ഹിൽദാരി,ഐ.ആർ.ടി.സി. ബി.ആർ.സി.എസ്,റിസിറ്റി തുടങ്ങിയ ഏജൻസികളുമായി കൈകോർത്ത് ഹരിത കേരളം മിഷൻ, മൂന്നാർ പഞ്ചായത്ത്,യു.എൻ.ഡി. പി എന്നിവ സംയുക്തമായാണ് മുന്നാറിൽ ഹരിത മാറ്റത്തിന് തിരി തെളിയിക്കുന്നത്.
മൂന്നാർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ നല്ലതണ്ണി മാലിന്യസംസ്കരണ പ്ലാന്റിന്റെയും, പുതിയ പാർക്കിന്റെയും ഉദ്‌ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു.