സ്വപ്‌ന സാക്ഷാത്കാരം;കുമ്മാട്ടികളിയില്‍ ആദ്യമായി പങ്കെടുത്ത് വനിതകൾ

തൃശൂര്‍: തൃശൂരിലെ വടക്കുമുറി ദേശത്തെ കുമ്മാട്ടികളി രണ്ടു കാലങ്ങളിൽ സവിശേഷമായിരുന്നു. അതിലൊന്ന് കേരളം ഓണം ആവേശത്തോടെ ആഘോഷിക്കുന്ന സമയമാണ്. രണ്ടാമത്തേത് സ്ത്രീകൾ ആദ്യമായി ഈ പരമ്പരാഗത നൃത്തരൂപം അവതരിപ്പിച്ചപ്പോൾ ആണ്. മകരം, കുംഭം മാസങ്ങളിൽ ആരംഭിക്കുന്ന കുമ്മാട്ടികളി കാർഷിക ഉത്സവമായാണ് കണക്കാക്കപ്പെടുന്നത്. പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ലകളിലാണ് കുമ്മാട്ടികളി പ്രചാരത്തിലുള്ളത്. ചില സ്ഥലങ്ങളിൽ ഇത് ഒരു അനുഷ്ഠാന കലയാണ്. തൃശൂരിൽ ഓണക്കാലത്ത് ഇതൊരു വിനോദമാണ്.

കിഴക്കുംപാട്ടുകര സ്വദേശികളായ സുനിത, സബിത, സനിത എന്നിവരാണ് തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ അരങ്ങേറുന്ന പരമ്പരാഗത നൃത്തരൂപം അവതരിപ്പിച്ച സംസ്ഥാനത്തെ ആദ്യ വനിതകൾ. 70 വർഷത്തെ ചരിത്രമുള്ള ഈ വർഷത്തെ കിഴക്കുംപാട്ടുകര കുമ്മാട്ടി ഉത്സവത്തിൽ പരമ്പരാഗത കുമ്മാട്ടി വസ്ത്രം ധരിച്ച് മുഖംമൂടി അണിഞ്ഞ് സ്ത്രീകൾ ജനങ്ങളെ വാഴ്ത്തിപ്പാടി.

കുമ്മാട്ടിക്കളിയുടെ ഭാഗമാകുക എന്നത് എന്റെ സ്വപ്നമായിരുന്നു. വര്‍ഷങ്ങളോളം ഞങ്ങള്‍ ഇതിന്റെ കാഴ്ചക്കാരായിരുന്നു. കുട്ടിക്കാലം മുതല്‍, ഞങ്ങള്‍ മുഖംമൂടികള്‍ വരയ്ക്കുകയും വസ്ത്രത്തിന് പുല്ല് ക്രമീകരിക്കുകയും ചെയ്യുന്നു. പക്ഷേ ഒരിക്കലും അവതരിപ്പിക്കാന്‍ അവസരം ലഭിച്ചില്ല. ഈ വര്‍ഷം, ഞാന്‍ എന്റെ സ്വപ്നത്തെക്കുറിച്ച് എന്റെ ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍, അദ്ദേഹം സമ്മതിക്കുകയും എല്ലാ തയ്യാറെടുപ്പുകളിലും സഹായിക്കുകയും ചെയ്‌തു, സനിത പറഞ്ഞു.