ഭിക്ഷാടനത്തിലൂടെ സ്വരൂപിച്ച 1 ലക്ഷം ക്ഷേത്രത്തിനായി നൽകി വയോധിക

ഭുവനേശ്വര്‍: ദീർഘകാലമായുള്ള ഭിക്ഷാടനത്തിലൂടെ സ്വരൂപിച്ച ഒരു ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവനയായി നൽകി വയോധിക. ഒഡീഷയിൽ നിന്നുള്ള 70കാരി തുലാ ബെഹെരയാണ് ഫൂൽബനിയിലെ ജഗന്നാഥ ക്ഷേത്രത്തിന് ഒരു ലക്ഷം രൂപ നൽകിയത്.

തുലയും ഭർത്താവും കംധമാൽ ജില്ലാ ആസ്ഥാനത്ത് ഏറെക്കാലമായി ഭിക്ഷാടനം നടത്തിയാണ് ജീവിച്ചിരുന്നത്. ഭിന്നശേഷിക്കാരനായ ഭർത്താവിനൊപ്പം വീടുകൾ കയറിയിറങ്ങി കഴിഞ്ഞിരുന്ന തുല ഭർത്താവിന്റെ മരണത്തോടെയാണ് ഫൂൽബനി നഗരത്തിലെ ജഗന്നാഥ ക്ഷേത്രം, സായ് ക്ഷേത്രം എന്നിവയുടെ മുന്നിലിരുന്ന് ഭിക്ഷാടനം ആരംഭിച്ചത്.

ഇതിനിടെ അനാഥയായ ഒരു പെൺകുട്ടിയുടെ സംരക്ഷണം തുല ഏറ്റെടുത്തതും മാധ്യമ ശ്രദ്ധയാകർഷിച്ചിരുന്നു. ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തരിൽ നിന്ന് ലഭിക്കുന്ന തുകയാണ് തുലയുടെയും, പെൺകുട്ടിയുടെയും ആശ്രയം.