കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് മുതൽ ആരംഭിക്കും

സംസ്ഥാനത്ത്‌ കാട്ടാനകളുടെ കണക്കെടുപ്പ് വ്യാഴം മുതൽ ആരംഭിക്കും. അന്തർ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാന പ്രകാരം വെള്ളി, ശനി ദിവസങ്ങളിലും കണക്കെടുപ്പ്‌ തുടരും.
കേരളത്തിലെ 610 ബ്ലോക്കുകളിൽ കണക്കെടുപ്പ്‌ നടക്കും. ആനമുടി 197, നിലമ്പൂർ 118, പെരിയാർ 206, വയനാട് 89 ബ്ലോക്കുകൾ വീതമുണ്ട്.

തമിഴ്‌നാട്, കർണാടകം, ആന്ധ്രപ്രദേശ് സംസ്ഥാന പരിധിയിലെ വനങ്ങളിലും ഇതേ ദിവസങ്ങളിൽ കണക്കെടുപ്പ്‌ നടക്കും.
ഇന്ന് നേരിട്ടുള്ള കണക്കെടുപ്പ് രീതിയായ ബ്ലോക്ക് കൗണ്ട് രീതിയിലും നാളെ പരോക്ഷ കണക്കെടുപ്പായ ഡങ് കൗണ്ട് രീതിയിലും ശനിയാഴ്ച വാട്ടർ ഹോൾ/ ഓപ്പൺ ഏരിയ കൗണ്ട് രീതിയിലുമാണ് ആനകളുടെ എണ്ണം പരിശോധിക്കുക.ജൂൺ 23-ന് കരട് റിപ്പോർട്ടും ജൂലൈ ഒമ്പതിന് അന്തിമ റിപ്പോർട്ടും സമർപ്പിക്കും.

.